---
title: " ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്"
english_title: "Buses collide, several injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329385/Buses collide, several injured"
published_at: "2025-12-04T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69318ccebfe2e_aaaaaaaaaassssssssssss.jpg"
keywords: []
---

#  ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര അഞ്ചാംപീടികയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാലുമണിയോടെ പാലത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

## Article Content

പേരാമ്പ്ര : പേരാമ്പ്ര അഞ്ചാംപീടികയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാലുമണിയോടെ പാലത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

പയ്യോളിയിൽ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന ഹരേ റാം ബസ്സും പേരാമ്പ്രയിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന ഹരേ റാം ബസ്സുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.

ശരണ്യ (36) വടകര, ഷനീഷ് (45) പേരാമ്പ്ര, രജിന (52) ചേരിക്കുന്ന്, ശിവാനി (19) മരക്കാടി, പുഷ്പ (48) ആയഞ്ചേരി, ലീല (55) ചെറുവണ്ണൂര്‍, ശ്രീലേഷ് (32) മട്ടന്നൂര്‍, റിഹാന്‍ (17) തിക്കോടി, രമ്യ (38) അരിക്കുളം, മനോജന്‍ (50) ആയഞ്ചേരി, ഷീബ (40) കുട്ടോത്ത്, സജിന (44) താഴത്ത് പടിക്കല്‍, ശ്രീഷ്ണ എസ് മനോജ് (21) എരവട്ടൂര്‍, സുബൈദ (57) കീഴരിയൂര്‍, ശ്രീജ (47) പയ്യോളി, വിജേഷ് (41) മണിയൂര്‍, നാരായണന്‍ (56) മേപ്പയ്യൂര്‍, ബാലന്‍ (72) കാലടപൊയില്‍, പത്മജ (62) കാലടപൊയില്‍, അഷറഫ് (52) ആവള, ദാമോദരന്‍ (60) പുത്തലത്ത് മീത്തല്‍, മുഹമ്മദ് (58) എടവന, ഷബീബ (22) ചേനോളി, ശരത്ത് (31) നടപ്പാലം റോഡ്, ഷമീറ (34) ചാനിയം കടവ്, പുഷ്പ (48), കുഞ്ഞബ്ദുള്ള (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329385/Buses collide, several injured)